Latest Malayalam News - മലയാളം വാർത്തകൾ

‘ജാഗ്രത പാലിക്കണം’ : കസ്റ്റഡിയില്‍ നിന്നും കെജ്‌രിവാളിന്റെ സന്ദേശം

NATIONAL NEWS NEWDELHI:
ഇഡി കസ്റ്റഡിയില്‍ നിന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം പുറത്ത്. രാജ്യത്തെ ദുര്‍ബലപെടുത്തുന്ന ശക്തികള്‍ രാജ്യത്തിനു അകത്തും പുറത്തുമുണ്ട്. ഇവരെ മനസിലാക്കണമെന്നും, ജാഗ്രത പാലിക്കണമെന്നുംം തോല്‍പ്പിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
അറസ്റ്റില്‍ അത്ഭുതമില്ല. ദില്ലിയിലെ വനിതകള്‍ കെജ്രിവാള്‍ അഴിക്കുള്ളില്‍ ആണെന്നത് ഓര്‍ത്തു വെക്കണം. ജനങ്ങളുടെ അനുഗ്രഹം തനിക്ക് ഒപ്പമുണ്ട്. കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. ഒരുപാട് നാള്‍ ജയിലില്‍ അടക്കാന്‍ കഴിയില്ല. വേഗം പുറത്തു വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഭാര്യ സുനിതയാണ് കെജ്രിവാളിന്റെ സന്ദേശം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്. അതേസമയം ദില്ലി മദ്യ നയ അഴിമതി തെലങ്കാനാ മുന്‍ മുഖ്യമന്ത്രി കെ സി ആറിന്റെ മകള്‍ കെ കവിതയെ അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഇ ഡി കവിതയെ കോടതിയില്‍ ഹാജരാക്കുന്നത്. കസ്റ്റഡിയില്‍ കാലാവധി നീട്ടി നല്‍കാന്‍ ആവശ്യപ്പെടും. എന്നാല്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കെ കവിത പറഞ്ഞു. നിയമപരമായി കേസിനെ നേരിടും. പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഒരേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ് ഇഡിയെന്നും കവിത പറഞ്ഞു.

Leave A Reply

Your email address will not be published.