Kerala News Today-തിരുവനന്തപുരം: എസ്എഫ്ഐയുടെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ ഷൈജുവിന് സസ്പെന്‍ഷന്‍. സര്‍വകലാശാല നിര്‍ദേശവും പോലീസ് കേസും പരിഗണിച്ച് കോളേജ് മാനജ്മെന്‍റാണ് ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ. വിശാഖിന് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി പ്രിസന്‍സിപ്പല്‍ ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ.
അതേസമയം, കാട്ടാക്കട ക്രിസ്ത്യൻ കോളേജില തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ പോലീസ് ഇന്ന് സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജീസ്ട്രാറുടെ പരാതിയുടെ അസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പോലീസ് ക്രിമിനൽ കേസെടുത്തത്. കോളേജിൽ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പോലീസ് ശേഖരിക്കും. ഇതിന് ശേഷമാകും പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക.
പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റത്തിനാണ് കേരള സർവ്വകലാശാല നൽകിയ പരാതിയിലെ കേസ്. അതിനിടെ തട്ടിപ്പിൽ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎമാരായ ഐ ബി സതീഷും ജി സ്റ്റീഫനും സിപിഎമ്മിന് കത്ത് നൽകിയിട്ടുണ്ട്.
Kerala News Today