Latest Malayalam News - മലയാളം വാർത്തകൾ

ശബരിമലയിൽ കാണാതായ കരുണാനിധി കൊല്ലത്ത്, റെയിൽവേ സ്റ്റേഷനിൽ കണ്ടത് അവശനിലയിൽ; ഇനിയുള്ളത് എട്ട് തീർഥാടകർ

KERALA NEWS TODAY PATHANAMTHITTA: പത്തനംതിട്ട: ഇക്കഴിഞ്ഞ മണ്ഡല – മകരവിളക്ക് സീസണിൽ ശബരിമലയിൽനിന്ന് കാണാതായ തമിഴ്നാട് സ്വദേശിയായ തീർഥാടകനെ കൊല്ലത്തുനിന്ന് കണ്ടെത്തി. ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ

കരുണാനിധിയെ (58) ആണ്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയത്.ചെന്നൈയിൽനിന്നു ജനുവരി 10ന് ശബരിമലയിൽ എത്തിയ 72 അംഗ സംഘം ദർശനം കഴിഞ്ഞ് ജനുവരി 12ന് നിലയ്ക്കലിൽ എത്തിയപ്പോഴാണ് കൂട്ടത്തിൽ

ഉണ്ടായിരുന്ന കരുണാനിധിയെ കാണാനില്ലെന്ന വിവരം സംഘാങ്ങൾ അറിഞ്ഞത്. തുടർന്ന് പമ്പ സ്റ്റേഷനിൽ പരാതി നൽകിയിയുന്നു. ഓർമക്കുറവുള്ള ഇദ്ദേഹത്തെ കഴിഞ്ഞ 20ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കരുണാനിധിയെ കണ്ടെത്തിയത്. തുടർന്ന്

ജീവകാരുണ്യ പ്രവർത്തകനായ ഗണേശിൻ്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യം വീണ്ട് എടുക്കുന്നതിനിടെ ആശുപത്രിയിൽനിന്നു വീണ്ടും ഇറങ്ങിപ്പോയി. രണ്ടു ദിവസത്തിന് ശേഷം വീണ്ടും

കൊല്ലത്തിനിന്ന് ഓട്ടോ ഡ്രൈവറുമാർ അവശനിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കൈകൾക്ക് പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ഇതിനിടയിലാണ് തീർഥാടകരെ പമ്പയിൽനിന്നു കാണാതായെന്ന് വാർത്ത വന്നത്.പോലീസിന്

ലഭിച്ച ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ ആളിനെ പമ്പ പോലീസ് തിരിച്ചറിയുകയായിരുന്നു. പമ്പാ പോലീസ് കരുണാനിധിയെ റാന്നി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇത്തരത്തിൽ ഇനി എട്ട് പരാതികൾ കൂടി

പോലീസിന്റെ അന്വേഷണത്തിലുണ്ട്. ഇവരും മടങ്ങിവരുന്നതും കാത്ത് അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ബന്ധുക്കൾ. ശബരിമലയിൽ കാണാതായവ കണ്ടെത്താൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തീവ്ര അന്വേഷണം

ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.