NATIONAL NEWS – തോഷഖാന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി കാർത്തി പി ചിദംബരം.
“പ്രധാന പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയുന്നതിൽ പാകിസ്ഥാൻ ഇന്ത്യയുടെ മാതൃകയാണ് പിന്തുടരുന്നത്.”
കാർത്തി ചിദംബരം ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനായ ഇമ്രാൻ ഖാനെ ലാഹോറിലെ സമാൻ പാർക്ക് ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് കോൺഗ്രസ് എംപിയുടെ പ്രതികരണം.
ലാഹോറിൽ നിന്ന് ഇമ്രാൻ ഇസ്ലാമാബാദിലേക്ക് മാറ്റിയിട്ടുണ്ട്.