NATIONAL NEWS KARNATAKA:ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍ നിയമസഭയില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. ഒരു കോടിയിലധികം വരുമാനമുള്ള
ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതിയായി ശേഖരിക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍.സര്‍ക്കാരിന്റെ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി. ബിൽ പാസാക്കുന്നതിലൂടെ ഹിന്ദുവിരുദ്ധ
നയങ്ങളില്‍ സര്‍ക്കാര്‍ പങ്കാളികളാകുകയാണെന്നും ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുമെന്നും അവര്‍ ആരോപിച്ചു. ഈ ബില്ലിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ ശൂന്യമായ ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുകയാണ്
ബിജെപി കര്‍ണാടക അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു ആരാധനാലയങ്ങളില്‍ നിന്നു മാത്രം എന്തുകൊണ്ടാണ് വരുമാനം
ശേഖരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളില്‍ മാത്രം കണ്ണുവയ്ക്കുന്നത് എന്നാണ് ലക്ഷണക്കിന് ഭക്തരുടെ സംശയമെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.