ഹോളി ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ ജൂബിലിയുടെ ഭാഗമായി കാർഗിൽ വിജയ് ദിവസ് ആചരിച്ചു. റവ: മെൽവിൻ ഫിലിപ്പ് മാത്യൂ ഉദ്ഘാടനം ചെയ്തു റവ: ലിജോ കുഞ്ഞച്ചൻ അദ്ധ്യക്‌ഷത വഹിച്ചു. യുദ്ധത്തിൽ വീരമൃത്യൂ വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഇടവകാംഗങ്ങളായ എൽ. ഡാനിയേൽ, എ. ബേബിക്കുട്ടി, ഡി.ജോൺ എന്നി വിമുക്തഭടൻന്മാരെ ആദരിച്ചു.