Latest Malayalam News - മലയാളം വാർത്തകൾ

ആശമാർക്ക് പിന്തുണയുമായി കണ്ണൂർ കോർപ്പറേഷൻ ; അധിക ഇന്‍സെന്റീവ് നൽകും

Kannur Corporation supports ASHA workers; will provide additional incentives

സെക്രട്ടറിയേറ്റിന് മുന്നിൽ തങ്ങളുടെ ആവശ്യങ്ങളുമായി ആശാ വർക്കർമാരുടെ സമരം തുടരുന്നതിനിടെ അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കണ്ണൂർ കോർപ്പറേഷൻ. ആശ വര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍. 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്നാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി.ഇന്ദിര അവതരിപ്പിച്ച വാര്‍ഷിക ബജറ്റിലാണ് ഈ പ്രഖ്യാപനം.

സമൂഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ ഓണറേറിയം ലഭിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്നാണ് പ്രഖ്യാപനം. ഡിപിസിയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഓണ്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആനുകൂല്യം വര്‍ധിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുഡിഎഫ് നീക്കം.

Leave A Reply

Your email address will not be published.