Latest Malayalam News - മലയാളം വാർത്തകൾ

ജാക്ക് ആൻഡ് ജില്ലിനു ശേഷം കാളിദാസ് ജയറാം നായകനാവുന്ന ‘രജനി’ തിയേറ്ററിലേക്ക്; റിലീസ് ഉറപ്പിച്ചു

ENTERTAINMENT NEWS THIRUVANATHAPURAM :ജാക്ക് ആൻഡ് ജില്ലിനു ശേഷം കാളിദാസ് ജയറാം നായകനാവുന്ന ചിത്രം തിയേറ്ററിലേക്ക്. കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജനി’ നവംബറിൽ പ്രദർശനത്തിനെത്തുന്നു.
ശ്രീകാന്ത് മുരളി, അശ്വിൻ കെ. കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി. കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ.ആർ. വിഷ്ണു നിര്‍വഹിക്കുന്നു.അസോസിയേറ്റ് പ്രൊഡ്യൂസർ- അഭിജിത്ത് നായർ, എഡിറ്റര്‍- ദീപു ജോസഫ്, സംഗീതം- ഫോർ മ്യൂസിക്ക്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ- ശ്രീജിത്ത് കോടോത്ത്, കല- ആഷിക് എസ്., മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍., പരസ്യകല-100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനോദ് പി.എം., വിശാഖ് ആർ. വാര്യർ, സ്റ്റണ്ട്- അഷ്റഫ് ഗുരുക്കൾ, ആക്ഷൻ നൂർ, കെ. ഗണേഷ് കുമാർ, സൗണ്ട് ഡിസൈൻ- രംഗനാഥ്, ഡി.ഐ. കളറിസ്റ്റ്- രമേശ് സി.പി., പ്രൊമോഷൻ സ്റ്റിൽസ്- ഷാഫി ഷക്കീർ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Leave A Reply

Your email address will not be published.