Latest Malayalam News - മലയാളം വാർത്തകൾ

ജൂൺ 25 ഭരണഘടനാ ഹത്യാ ദിനം ; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

June 25 Constitution Killing Day; Central government with the announcement

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. 1975 ജൂൺ 25നായിരുന്നു ഇന്ദിരാ​ഗാന്ധി നയിക്കുന്ന കോൺ​ഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. അധികാര ദുർവിനിയോ​ഗത്തെ ചോദ്യം ചെയ്ത ജനങ്ങൾ നിരവധി അതിക്രമങ്ങൾക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി അമിത് ഷാ പ്രതികരിച്ചു.

Leave A Reply

Your email address will not be published.