Kerala News Today-കോട്ടയം: കോട്ടയം കണമലയില്‍ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ജോസ് കെ മാണി. ഇതില്‍ വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂഭൂമിയിലെ ദുരന്തനിവാരണത്തിൻ്റെ പൂര്‍ണമായ അധികാരം കലക്ടര്‍ക്കാണ്. ഇത്തരം ദുരന്തങ്ങളില്‍ നടപടിയെടുക്കാന്‍ ഉന്നതതല സമിതി വേണമെന്നും ജോസ് കെ.മാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭ നേതൃത്വത്തിനെന്നും ജോസ് കെ മാണി പറഞ്ഞു. കളക്ടറുടെ ഉത്തരവ് നടപ്പാക്കി കാട്ടുപൊത്തിനെ വെടിവെച്ചുകൊല്ലണമെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
Kerala News Today