Latest Malayalam News - മലയാളം വാർത്തകൾ

‘മക്കളെപോലെ വളർത്തിയ 22 പശുക്കൾ അന്ന് ചത്തുവീണു, ‘; കുട്ടിക്കർഷകന് സഹായം നൽകാൻ ജയറാം

KERALA NEWS TODAY IDUKKI :ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടിക്കർഷകൻ്റെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായം നൽകാൻ നടൻ ജയറാം. ഇന്നലെ തന്നെ വിവരം അറിഞ്ഞു. അങ്ങോട്ടേക്ക് ഇപ്പോൾ പോയിക്കൊണ്ടിരിക്കുകയാണ്. കുറച്ചു പശുക്കളെ വളർത്തിയ വ്യക്തിയാണ് താനെന്നും ഇത്തരത്തിലൊരു സംഭവം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്നും ജയറാം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.”2005ലും 2012ലും കേരള സർക്കാരിൻ്റെ മികച്ച ക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് തനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി താൻ കേരള സർക്കാരിൻ്റെ ക്ഷീര വികസന വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡറാണ്. നേരത്തെ തൻ്റെ ഫാമിലെ 22 പശുക്കൾ ഇതേപോലെ വയറുവീർത്ത് ചത്തുവീണിട്ടുണ്ട്. അഞ്ചാറ് വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം”.ഓരോ പശുക്കളെയും മക്കളെ പോലെയാണ് വളർത്തുന്നത്. പെട്ടെന്നുണ്ടായ അന്നത്തെ സംഭവം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. താനും അശ്വതിയും അന്ന് വാവിട്ടു കരഞ്ഞു. ഒന്നിനു പിന്നാലെ മറ്റൊന്ന് ചത്തുവീഴുകയായിരുന്നു. വിഷബാധയാണെന്ന് മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. താൻ വളർത്തുന്ന പുല്ല് തന്നെയാണ് പശുക്കൾക്ക് നൽകിയിരുന്നതെന്നും ജയറാം പറഞ്ഞു.

ഇപ്പോഴത്തെ സംഭവത്തിൽ മന്ത്രി ചിഞ്ചുറാണിയുടെ ഭാഗത്തുനിന്ന് ശക്തമായ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. താൻ അഭിനയിക്കുന്ന ‘ഓസ്‍ല‍ർ’ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ നടത്താൻ നിശ്ചയിച്ചിരുന്നു. ഈ പരിപാടി ഒഴിവാക്കി അതിനായി കരുതിയിരുന്ന തുക കുഞ്ഞങ്ങൾക്ക് കൈമാറുമെന്നും ജയറാം പറഞ്ഞു.

Leave A Reply

Your email address will not be published.