NATIONAL NEWS SRINAGER : ശ്രീനഗർ: റംബാൻ ജില്ലയിലുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. ഇതേതുടർന്ന് 200 ഓളം വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവേ ദൽവാസിലും മെഹദിലും റംബാൻ ജില്ലയിലെ ത്രിശൂൽ മോർ ഏരിയയിലും അടച്ചതായി അധികൃതർ പറഞ്ഞു.
അതേസമയം ജമ്മു മേഖലയിൽ മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും രണ്ടാം ദിവസവും തുടരുകയാണ്. നിലവിൽ വഴിയിൽനിന്ന് പാറക്കഷണങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള ജോലികൾ നടക്കുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പിർ കി ഗലി മേഖലയിൽ ഉണ്ടായ മഞ്ഞുവീഴ്ചയെത്തുടർന്ന്
മഞ്ഞുവീഴ്ചയെത്തുടർന്ന് കശ്മീർ താഴ്‌വരയിലെ ഷോപ്പിയാനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന മുഗൾ റോഡും അടച്ചു. മോഹു മങ്ങാട് (റംബാൻ), പിർ കി ഗലി (പൂഞ്ച്), ഗുൽദണ്ഡ, ഭാദെർവയിലെ ചതർഗല്ല ചുരം (ദോഡ), വാർഡ്‌വാൻ (കിഷ്ത്വാർ), പിർ പഞ്ചൽ കുന്നുകൾ എന്നീ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച രൂക്ഷമാണ്.