Latest Malayalam News - മലയാളം വാർത്തകൾ

പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം ; നിയമവിരുദ്ധമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി

Israel's occupation of the Palestinian territories; International Court of Justice as illegal

പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി അറിയിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര നീതി ന്യായ കോടതി അഭിപ്രായം പറയുന്നത് ഇതാദ്യമാണ്. യുഎൻ പൊതുസഭയുടെ അഭ്യർത്ഥന പ്രകാരം ആണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിഷയം പരിഗണിച്ചത്. 15 ജഡ്ജിമാരുടെ സംഘമാണ് വിഷയം പരിഗണിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. ഇസ്രയേലിൻ്റെ നയങ്ങൾ പലസ്തീൻ പിടിച്ചടക്കുന്നതിന് തുല്യമാണെന്നും അധിനിവേശ പ്രദേശത്ത് ആസൂത്രിതമായി പലസ്തീനികൾക്കെതിരെ വിവേചനം കാണിക്കുന്നതായും അന്താരാഷ്ട്ര നീതി ന്യായ കോടതി കണ്ടെത്തി. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിരീക്ഷണം. 1967 മുതൽ പാലസ്തീനിലെ ഇസ്രയേൽ നിയന്ത്രിത മേഖലയിലെ പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ പ്രതികരണം

Leave A Reply

Your email address will not be published.