Latest Malayalam News - മലയാളം വാർത്തകൾ

എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണം ; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ചുമതല

Investigation against MR Ajit Kumar; Vigilance chief Yogesh Gupta is in charge

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്തക്ക് അന്വേഷണ ചുമതല. എഡിജിപിയെക്കൾ ഉയർന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തക്ക് മാത്രമാണ്. 5 വിഷയങ്ങളാണ് അന്വേഷിക്കുക. ഇന്നലെയാണ് ഡിജിപിയുടെ ശുപാർശ സർക്കാർ അം​ഗീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്.

ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുക നൽകി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ശുപാർശ. എഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാൻ ആകില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശുപാർശ നൽകിയത്. ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ ആകൂ എന്ന നിലപാടിലായിരുന്നു വിജിലൻസ്.

Leave A Reply

Your email address will not be published.