KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജ് പി ജി വിദ്യാര്‍ഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. ഇ എ റുവൈസിന് എതിരെ ഹൈക്കോടതി. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. റുവൈസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.ജസ്റ്റിസ് ഗോപിനാഥിന്റെ മുന്നിലെത്തിയ ജാമ്യാപേക്ഷ ഇന്നേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യ ചെയ്ത ദിവസം ഷഹ്ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിവാക്കി. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു എന്നും മാതാപിതാക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ സാമ്പത്തിക വിഷയത്തെ കുറിച്ച് സംസാരമുണ്ടായി എന്നുമുള്ള ദൃക്‌സാക്ഷി മൊഴികളുണ്ട് എന്ന് കോടതി വ്യക്തമാക്കി.