Latest Malayalam News - മലയാളം വാർത്തകൾ

മനുഷ്വത്വമില്ലാത്ത ചെയ്തികൾ ; കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ നടന്നത് അതിക്രൂര റാഗിംഗ്

Inhumane acts; Brutal ragging took place at Kottayam Government Medical College

കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായി റാഗിംഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന തരത്തിലുള്ള അതിക്രൂര ദൃശ്യങ്ങളാണ് പുറത്തു വന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണിത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ പ്രതികൾ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് കോമ്പസ് കുത്തിയിറക്കി വൃത്തം വരയ്ക്കുകയും ചെയ്തു. വേദന കൊണ്ട് വിദ്യാര്‍ത്ഥി കരഞ്ഞപ്പോള്‍ ചില സീനിയേഴ്‌സ് വായിലേക്കും ചോരയൊലിക്കുന്ന ഭാഗങ്ങളിലേക്കും ബോഡി ലോഷന്‍ ഒഴിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയധികം പീഡനം നടന്നിട്ടും തൊട്ടടുത്ത മുറിയില്‍ താമസിക്കുകയായിരുന്ന വാര്‍ഡന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്. നിലവിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് റാഗ്ഗിങ് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.