Kerala News Today-കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.
കണ്ണൂർ കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം ആണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് സംഭവം. മാതാവ് മടിയിലിരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടന്‍ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala News Today