Latest Malayalam News - മലയാളം വാർത്തകൾ

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്

New Delhi

എൻ.ഡി.എ സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്. സത്യപ്രതിജ്ഞാ ചടങ്ങ് അന്താരാഷ്‌ട്ര നേതാക്കളെ മാത്രമേ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ഷണം ലഭിക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. പാർട്ടിയെയും സഖ്യകക്ഷികളെയും ഒഴിവാക്കി സ്വന്തം പേരിൽ മാത്രം ജനവിധി തേടിയ പ്രധാനമന്ത്രി രാഷ്ട്രീയവും ധാർമികവുമായ തോൽവി ഏറ്റുവാങ്ങിയതായും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു. ക്ഷണം ലഭിച്ചാലും പങ്കെടുക്കില്ലെന്നും മമത പറഞ്ഞു. ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത് ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും ആണെന്നും മമത കൂട്ടിച്ചേർത്തു.

സത്യപ്രതിജ്ഞക്ക് പകരം ഇന്ത്യ-പാക്കിസ്താൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്.

വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് ചടങ്ങ് നടക്കുന്നത്. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.