Latest Malayalam News - മലയാളം വാർത്തകൾ

മൂന്നാറിലെ ജനവാസ മേഖലയില്‍ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും

In Munnar's residential areas, wild buffaloes and wild buffaloes have destroyed the sorghum

മൂന്നാറിലെ ജനവാസ മേഖലകളിൽ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന എത്തിയത്. എസ്റ്റേറ്റിലെത്തിയ കാട്ടുപോത്ത് പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. മൂന്നാർ ചിറ്റുവാരെ സൗത്ത് ഡിവിഷനിലെത്തിയ കാട്ടാന പടയപ്പ പ്രദേശത്ത് തുടരുകയാണ്. ബീൻസും വാഴയും അടക്കമുള്ള കൃഷി വിളകൾ പടയപ്പ നശിപ്പിച്ചാതായി നാട്ടുകാർ പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.