Latest Malayalam News - മലയാളം വാർത്തകൾ

പൊലീസിൽ ജോലി കിട്ടിയാൽ ഇനി ലാപ്ടോപ്പും സ്വന്തമായി വാങ്ങേണ്ടി വന്നേക്കാം; സർക്കുലർ പുറത്ത്

KERALA NEWS TODAY-തിരുവനന്തപുരം : പൊലീസിൽ ജോലി കിട്ടിയാൽ ഇനി ലാപ്ടോപ്പും സ്വന്തമായി വാങ്ങേണ്ടി വന്നേക്കാം.
എല്ലാ റിക്രൂട്ട് പൊലീസ് ട്രെയിനീസിന്റെ കൈയിലും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരിശീലനത്തിനു ലാപ്ടോപ്പ് ഉണ്ടാകുന്നത് അഭികാമ്യമാണെന്നും ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകാൻ യൂണിറ്റ് മേധാവിമാർ ശ്രദ്ധിക്കണം എന്നും ബറ്റാലിയൻ എഡിജിപിയുടെ സർക്കുലർ.

സൈബർ ആക്രമണങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, വ്യക്തി വിവരങ്ങൾ ചോർത്തുന്നത് എന്നിവ കണ്ടെത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനും ഉദ്യോഗസ്ഥരെ സജ്ജരാക്കണമെന്നു സർക്കുലറിൽ പറയുന്നു.
സാങ്കേതിക വിദ്യയിലും കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലും അറിവു ലഭ്യമാക്കേണ്ടതുണ്ട്.
ഇതിനാൽ സ്വന്തമായി ഒരു കംപ്യൂട്ടർ അഭികാമ്യം എന്നാണ് സർക്കുലറിൽ പറയുന്നത്.

നേരത്തേ, പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് ഇന്ധനം കടമായി വാങ്ങണം എന്നു കാണിച്ച് എസ്എച്ച്ഒമാർക്ക് പൊലീസ് ഉന്നത നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.
പൊലീസിൽ നിയമനം ലഭിച്ച 1272 ഉദ്യോഗസ്ഥരുടെ പരിശീലനം കഴിഞ്ഞ ദിവസം പൊലീസ് ട്രെയിനിങ് കോളജിൽ സംസ്ഥാന പൊലീസ് മേധാവിയാണ് ഉദ്ഘാടനം ചെയ്തത്.
ഒൻപതു കേന്ദ്രങ്ങളിലാണ് പരിശീലനം.

Leave A Reply

Your email address will not be published.