കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാം-​ ഹൈകോടതി

schedule
2024-06-25 | 08:44h
update
2024-06-25 | 08:44h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

 പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന്​ ഹൈകോടതി. മോട്ടോർ വാഹന നിയമത്തിൽ 199 എ വകുപ്പ് കൂട്ടിച്ചേർത്ത്​ 2019ൽ കൊണ്ടുവന്ന ഭേദഗതി ഇതിന്​ അനുമതി നൽകുന്നുണ്ട്​. ഈ വകുപ്പ്​ പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി​.

ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യേണ്ട. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്​. കുട്ടികൾ കുറ്റക്കാരെന്ന്​ ബാലനീതി ബോർഡ്​ കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരായ കേസ് നിലനിൽക്കും. കുറ്റക്കാരല്ലെങ്കിൽ ഇവർക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

 

#kerala newstoday
5
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.06.2024 - 09:52:40
Privacy-Data & cookie usage: