Latest Malayalam News - മലയാളം വാർത്തകൾ

ഡൽഹിയിലെ ഐഎഎസ് കോച്ചിം​ഗ് സെന്റർ അപകടം ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

IAS Coaching Center Accident in Delhi; The bail application of the accused was rejected

ഡൽഹിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ഹസാരി കോടതിയുടെതാണ് നടപടി. മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. കേസ് സിബിഐക്ക് കൈമാറിയെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളാണ് കഴിഞ്ഞ 27നുണ്ടായ ദുരന്തത്തില്‍ മരിച്ചത്. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരാണ് വെള്ളക്കെട്ടിൽ കുടുങ്ങി മരിച്ചത്.

Leave A Reply

Your email address will not be published.