Kerala News Today-തൃശ്ശൂർ: കല്ലൂരിൽ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി.
കല്ലൂർ സ്വദേശി ബാബു(64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി(58) ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു.
ഞെട്ടി എഴുന്നേറ്റ ഗ്രെയ്‌സി ഭര്‍ത്താവിനെ തള്ളിമാറ്റിയശേഷം അയല്‍വീട്ടില്‍ അഭയംതേടുകയായിരുന്നു. അയല്‍വാസികളാണ് ഗ്രെയ്‌സിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ബാബു വീട്ടുവളപ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
Kerala News Today