Latest Malayalam News - മലയാളം വാർത്തകൾ

ഹെൽമറ്റ് കൊണ്ട് അടിച്ച് വർക്കലയിൽ ഭാര്യയ്ക്ക് ഭ‌‍ർത്താവിൻ്റെ ക്രൂരമർദ്ദനം

Husband brutally assaults wife in Varkala by hitting her with a helmet

വർക്കലയിൽ ഭാര്യയ്ക്ക് ഭ‌‍ർത്താവിൻ്റെ ക്രൂരമർദ്ദനം. ഹെൽമറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ ഭർത്താവ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭാര്യ വീട്ടിലെത്തിയാണ് ക്രൂരമർദ്ദനം നടത്തിയത്. പിടിച്ചു മാറ്റാൻ ശ്രമിച്ച പ്രദേശവാസികളെയും ബന്ധുവിനെയും നൗഷാദ് വെട്ടി പരിക്കേൽപ്പിച്ചു. കുട്ടികളുടെ മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിക്കുന്നതും കുട്ടികൾ നിലവിളിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കല്ലുകൊണ്ട് തലയിൽ അടിക്കാൻ ശ്രമിച്ചെന്നും നാട്ടുകാ‍‍‍‌ർ പറയുന്നു. നൗഷാദ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

Leave A Reply

Your email address will not be published.