Latest Malayalam News - മലയാളം വാർത്തകൾ

പാലോട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍

Husband arrested in Palode woman found hanging

പാലോട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനെ ആണ് പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലോട് കൊന്നമൂട് സ്വദേശിയായ ഇന്ദുജയെയാണ് ഇന്നലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദുജയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകൾക്ക് ഭർതൃവീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇന്ദുജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്.

Leave A Reply

Your email address will not be published.