Latest Malayalam News - മലയാളം വാർത്തകൾ

ശബരിമലയില്‍ വൻ ഭക്തജന തിരക്ക് ; ഇന്ന് മാത്രം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 52,634 പേര്‍

Huge crowd of devotees at Sabarimala; 52,634 people booked through Virtual Queue today alone

ഇന്ന് മാത്രം ശബരിമലയില്‍ 52,634 പേർ വെർച്വല്‍ ക്യു ബുക്കു ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുകയാണ്. വെർച്വല്‍ ക്യുവിന് പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയില്‍നിന്നു മല കയറിയ തീർഥാടകർ രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്തിയിരുന്നില്ല. അത്രയ്ക്ക് നീണ്ട കാത്തുനില്‍പ്പാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.

മണ്ഡല മകരവിളക്ക് തീർഥാടനം അടുത്ത മാസം തുടങ്ങുകയാണ്. വലിയ തിരക്കിനു മുൻപ് ദർശനം നടത്താൻ തീർഥാടകർ വൻതോതില്‍ എത്തിയതാണ് തിരക്ക് ഇത്ര കൂടാൻ കാരണം. അതേസമയം വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഒന്നും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുമില്ല. കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർഥാടകർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താമസ സൗകര്യം ഏറെ പരിമിതമാണ്.

Leave A Reply

Your email address will not be published.