KERALA NEWS TODAY THIRUVANATHAPURAM :തിരുവനന്തപുരം: നിരവധി കേസുകൾക്ക് നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാവശ്യം ശക്തമായത്. എട്ട് വയസുള്ള കല്യാണി നവംബർ 20നാണ് ചത്തത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി.പുതിയ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിരിക്കയാണ്. പൂന്തുറ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.ഇതിനിടെ, നായ മരണപ്പെട്ട സാഹചര്യത്തിൽ പൂന്തുറ ഡോഗ് സ്ക്വാഡ് എസ്.ഐ. ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെ നടപടിയെടുത്തിരിക്കുകയാണ്.