തിരുവനന്തപുരം കോവളം ബൈപ്പാസിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് പിന്നിലേക്ക് ടിപ്പര്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. ചെറിയതുറ സ്വദേശി ഷീലയാണ് മരിച്ചത്. ഭര്‍ത്താവ് ജോസിന് പരുക്കുണ്ട്. അമിത വേഗതിയിലായിരുന്നു ടിപ്പറെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
