Kerala News Today-പാലക്കാട്: കനത്ത മഴയിൽ പാടത്ത് തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പല്ലാറോഡ് സ്വദേശിനി തങ്കമണി(55) ആണ് മരിച്ചത്.
ഒരാൾക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. തങ്കമണി ഉള്‍പ്പടെ നാലുപേരാണ് പാടത്ത് ജോലി ചെയ്തിരുന്നത്.
സമീപത്തുള്ള തെങ്ങ് കടപുഴകി തങ്കമണിയുടെ മേല്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആലുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kerala News Today