Latest Malayalam News - മലയാളം വാർത്തകൾ

സൗദിയിൽ ഹോം ഡെലിവറി ജീവനക്കാർക്ക് ഇനിമുതൽ യൂണിഫോം നിർബന്ധം

Home delivery workers in Saudi Arabia now have to wear uniforms

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ രീതിയിലുള്ള മാന്യമായ പ്രഫഷണൽ രൂപം നൽകുന്ന വ്യത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർ​ദേശമുണ്ട്. സൗദി മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിൻ്റേതാണ് നിർദേശം. ഡെലിവറി ജോലികൾ ചെയ്യുന്നതിന് സാധുവായ മുനിസിപ്പൽ ലൈസൻസ് ആവശ്യമാണ്. ലൈസൻസിന്റെ കാലാവധി കഴിയം മുൻപ് ഹോം ഡെലിവറി പെർമിറ്റ് പുതുക്കിയിരിക്കണം. ഹോം ഡെലിവറിക്കായി മാത്രം സജ്ജീകരിച്ചിട്ടുള്ള വാഹനങ്ങൾ മാത്രം ഉപയോ​ഗിക്കുക.

ഹോം ഡെലിവറിക്കായി ഉപയോ​ഗിക്കുന്ന വാഹനങ്ങളുടേയും തൊഴിലാളികളുടെയും വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖയുണ്ടാകണം. ജോലിക്കായി മൂന്നാമതൊരാളെ ചുമതലപ്പെടുത്തുന്ന സാഹചര്യത്തിൽ സേവന കമ്പനിയുടെ ഡാറ്റയും അറ്റാച്ച് ചെയ്തിരിക്കണം. ഹോം ഡെലിവറി സേവനത്തിന് മാത്രമായി സജ്ജീകരിച്ചിട്ടുള്ള കാറോ മറ്റ് വാഹനങ്ങളോ മാത്രം ഉപയോ​ഗിക്കണം. ഉപയോ​ഗിക്കുന്ന ​വാഹനങ്ങൾക്ക് സാധുതയുള്ള ലൈസൻസും ഉണ്ടായിരിക്കണം. ഹോം ഡെലിവറിക്കായി ഉപയോ​ഗിക്കുന്ന വാഹനത്തിൽ സ്ഥാപനത്തിൻ്റെ പേരോ മുദ്രയോ ഉണ്ടായിരിക്കണം. കൊണ്ടുപോകുന്ന മരുന്നുകൾ ഒരു അടച്ച ബാ​ഗിൽ പൊതിഞ്ഞിരിക്കണം. ഹോം ഡെലിവറി ചെയ്യുന്നയാൾ പതിവായി കൈ കഴുകണം. നഖങ്ങൾ വെട്ടി വൃത്തിയുള്ളതായി സൂക്ഷിക്കണം. ഭക്ഷണ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുമ്പോൾ പുകവലിക്കാതിരിക്കുക എന്നിങ്ങനെ വ്യക്തി​ഗത ശുചിത്വങ്ങളും പാലിക്കേണ്ടതുണ്ട്.

Leave A Reply

Your email address will not be published.