Latest Malayalam News - മലയാളം വാർത്തകൾ

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു; രോഗ ബാധിതരുടെ എണ്ണം 408 ആയി

Malappuram

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്.

വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള മന്ത്രി തല യോഗം ഉടൻ ചേരുമെന്ന് അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചു.

Leave A Reply

Your email address will not be published.