Top News
National news

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം ; അഞ്ച് മരണം

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. ഏഴ്‌ പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തര കാശിയിലെ ഗംഗാനാനിയില്‍ വച്ച് തകരുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. ജില്ലാ ഭരണകൂടവും എസ്ആര്‍ഡിഎഫും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയെന്നും അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഹെലികോപ്റ്ററിന്റെ ഉള്‍വശം പൂര്‍ണമായി തകര്‍ന്നുവെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *