ACCIDENT NEWS-കൊച്ചി : നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നാവികസേനാ ഉദ്യോഗസ്ഥന് മരിച്ചു. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് അപകടമുണ്ടായത്.
റണ്‍വേയില്‍ ഉണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെയും നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. കൊച്ചി ഹാര്‍ബര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ‘ചേതക്’ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
സാങ്കേതിക തകരാര്‍ കാരണമാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അല്‍പ്പസമയത്തിനകം അപകടത്തെ കുറിച്ച് നാവികസേനയുടെ പ്രതികരണമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.