Latest Malayalam News - മലയാളം വാർത്തകൾ

കനത്ത മഴ ; മുംബൈയിൽ പലയിടത്തും വെള്ളക്കെട്ട്, ഗതാഗതം തടസം രൂക്ഷം

heavy rain Waterlogging and traffic jams in many places in Mumbai

കനത്ത മഴയെ തുടർന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ മിക്ക പ്രദേശങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടു. താനെ, റായ്ഗഡ് മേഖലകളില്‍ മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പെയ്ത മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. കനത്ത മഴ വിമാന സർവീസുകളേയും ബാധിച്ചതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

Leave A Reply

Your email address will not be published.