KERALA NEWS TODAY THIRUVANANTHAPURAM:കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ ചില ജില്ലകൾക്ക് ആശ്വാസമായി നേരിയ മഴ ലഭിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ വരുന്ന നാല് ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴ ലഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച നേരിയ ശക്തിയോട് കൂടിയ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേ സമയം പാലക്കാട് ജില്ലയിൽ വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസായിരിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി സെലിഷ്യസും കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ 37 ഡിഗ്രി സെലിഷ്യസും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 36 ഡിഗ്രി സെലിഷ്യസുമാകും താപനിലയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലൊഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.