SPORTS NEWS:ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം. കളിയുടെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
