Latest Malayalam News - മലയാളം വാർത്തകൾ

വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വീട് വിട്ടിറങ്ങി ; പാലക്കാട് 15കാരനെ കാണാതായെന്ന് പരാതി

He left the house saddened by the quarrel; Palakkad 15-year-old missing complaint

പാലക്കാട് കൊല്ലങ്കോട് സീതാർക്കുണ്ട് സ്വദേശിയായ 15കാരനെ കാണാതായതായി. അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വീട് വിട്ട് ഇറങ്ങുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥി അതുൽ പ്രിയനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. അമ്മക്ക് കത്ത് എഴുതി വച്ചാണ് അതുൽ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോയത്. അമ്മ വഴക്ക് പറഞ്ഞിതിൽ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ഛൻ വഴക്ക് പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കിൽ എഴുതിയത്. വണ്ടി കവലയിൽ വെക്കാമെന്നും അമ്മയുടെ ബാഗിൽ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ട്.

Leave A Reply

Your email address will not be published.