Latest Malayalam News - മലയാളം വാർത്തകൾ

രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ആവശ്യമില്ലെന്ന് എച്ച്ഡി കുമാരസ്വാമി

HD Kumaraswamy said that the help of the army is not needed for the rescue operation

കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി ദുരന്തമുണ്ടായ അങ്കോലയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കും. ഷിരൂരിലെ രക്ഷാപ്രവർത്തനം ശരിയായ രീതിയിലാണെന്നും, ദൗത്യത്തിൽ വീഴ്ചയില്ലെന്നും കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും കുമാരസ്വാമി വ്യക്തമാക്കി. നേരത്തെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം സൈന്യത്തിന്റെ സഹായം വേണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്. എട്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയില്‍ നിലവിൽ റെഡ് അലേർട്ടാണ് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.