KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: 2024നെ വരവേൽക്കാൻ ലോകം തയ്യാറെടുക്കവെ പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാമെന്ന് അദ്ദേഹം പറഞ്ഞു. കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി തന്റെ പുതുവത്സരദിന സന്ദേശത്തിൽ പറഞ്ഞു.പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ.കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതുവര്‍ഷത്തില്‍ കരുത്തും ആത്മവിശ്വാസവും പിന്‍ബലവുമാകണം. അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്റേയും സ്നേഹത്തിന്റേയും വെളിച്ചം കടന്നു വരണം. നമുക്ക് മുന്‍പേ നടന്നു പോയവര്‍ പ്രകാശ ഗോപുരമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ആ വെളിച്ചത്തില്‍ നമുക്ക് അന്ധകാരത്തെ മറികടക്കാം.പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. സാഹോദര്യത്തോടെയും സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും ഏത് പ്രതിസന്ധിയേയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം. എല്ലാവര്ക്കും ഒന്നിച്ച് പോകാന്‍ കഴിയുന്ന ഒരു നല്ല കാലമായിരിക്കും 2024 എന്ന് പ്രത്യാശിക്കു
