KERALA NEWS TODAY thrissur:ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. 63 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ
തുടർന്ന് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ആനയോട്ട മത്സരത്തിൽ നിരവധി തവണ ജേതാവായിട്ടുണ്ട്. കണ്ണന്റെ വിയോഗത്തോടെ
ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 40 ആയി ചുരുങ്ങി. സംസ്കാരം ഞായറാഴ്ച നടക്കും.