കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ. നവംബർ നാല് മുതൽ കേരളത്തിലേക്ക് നാല് ദിവസം മാത്രമേ ഗൾഫ് എയറിന്റെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടായിരിക്കുക. ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.
