Kerala News Today-കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി എസ്ആര്‍എം റോഡില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു.
ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. പ്രതി ബംഗാള്‍ സ്വദേശി സാക്കിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍.
ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായില്ല. ഒടുവില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. അതിനിടെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇന്നലെ വൈകീട്ടാണ് ആസാദുളും സാക്കിറും പശ്ചിമബംഗാളില്‍ നിന്നും കൊച്ചിയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയത്. കഴിഞ്ഞയാഴ്ചയും കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
Kerala News Today