Latest Malayalam News - മലയാളം വാർത്തകൾ

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം ; മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ

Grenade attack in Srinagar; Three Lashkar-e-Taiba terrorists arrested

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ്. ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌ വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം നടത്തിയത്. ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണം. ഒക്ടോബർ 23ന് ഗഗൻഗീറിൽ ടണൽ പണിക്കെത്തിയ തൊഴിലാളികൾക്കു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. 24ന് ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ സൈനിക ട്രക്കിനു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 3 സൈനികരും 2 ചുമട്ടുത്തൊഴിലാളികളും മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ബഡ്ഗാം ജില്ലയിൽ ജലജീവൻ പദ്ധതി പ്രദേശത്തു ഭീകരരുടെ വെടിവയ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള 2 തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു.

Leave A Reply

Your email address will not be published.