സര്‍ക്കാര്‍വാഹനങ്ങള്‍ കെ.എല്‍. 90-ലേക്ക്

schedule
2023-10-15 | 06:27h
update
2023-10-15
person
kottarakkaramedia.com
domain
kottarakkaramedia.com
സര്‍ക്കാര്‍വാഹനങ്ങള്‍ കെ.എല്‍. 90-ലേക്ക്
Share

KERALA NEWS TODAY-തിരുവനന്തപുരം : സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി.
തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്.
കെ.എല്‍. 90 -എ സംസ്ഥാനസര്‍ക്കാര്‍, കെ.എല്‍. 90 ബി- കേന്ദ്രസര്‍ക്കാര്‍, കെ.എല്‍. 90 സി -തദ്ദേശം, കെ.എല്‍. 90 ഡി-സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നമ്പര്‍ അനുവദിച്ചിട്ടുള്ളത്.

മോട്ടോര്‍വാഹന ചട്ടത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ കരടും പ്രസിദ്ധീകരിച്ചു.
ഒരുമാസത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറങ്ങും.
നിലവിലുള്ള വാഹനങ്ങളെല്ലാം കെ.എല്‍. 90-ലേക്ക് മാറ്റാന്‍ ആറുമാസത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്.
അതത് സ്ഥാപനങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുക.
ധനവകുപ്പിന്റെ കണക്കുകള്‍പ്രകാരം 327 വകുപ്പുകള്‍ക്കായി 15,619 വാഹനങ്ങളാണുള്ളത്.
സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ നമ്പര്‍ശ്രേണി കൊണ്ടുവരുന്നത്.

Advertisement

മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം കെ.എല്‍. 90-ലേക്ക് മാറും.
പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും.
വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ ‘കേരള സര്‍ക്കാര്‍ ബോര്‍ഡ്’ ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം തടയാനാകും.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കുന്നുണ്ട്. പഴയവാഹനങ്ങള്‍ ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍ രേഖകള്‍ സഹിതം വാഹന്‍ വെബ്‌സൈറ്റിലൂടെ ആര്‍.ടി.ഒ. എന്‍.എസിലേക്ക് അപേക്ഷിക്കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളാകും ഇനി വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഇവ ഇളക്കിമാറ്റാന്‍ കഴിയില്ല. ഇപ്പോള്‍ കെ.എല്‍. 1 മുതല്‍ 86 വരെയുള്ള രജിസ്‌ട്രേഷന്‍ സീരീസുകളാണുള്ളത്.

google newsKOTTARAKARAMEDIAlatest news
20
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
29.03.2025 - 07:07:50
Privacy-Data & cookie usage: