Latest Malayalam News - മലയാളം വാർത്തകൾ

കെഎസ്ആർടിസിക്ക് 103 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

Government allocates Rs 103 crore more for KSRTC

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

Leave A Reply

Your email address will not be published.