ചെലവ് കുറയ്ക്കാനായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍

schedule
2024-01-13 | 05:37h
update
2024-01-13 | 05:37h
person
kottarakkaramedia.com
domain
kottarakkaramedia.com
ചെലവ് കുറയ്ക്കാനായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍
Share

TECHNOLOGY NEWS :ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്വെയര്‍, എഞ്ചിനീയറിംഗ് ടീമുകളില്‍ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. അതേസമയം ഗൂഗിളില്‍ ഒഴിവുവരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു.വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വോയ്സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാര്‍ഡ് വെയര്‍ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.സെക്യൂരിറ്റി ക്രമീകരണങ്ങളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം. ഗൂഗിൾ ഇനി ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമാകും. ഇതിന്റെ ഭാഗമായി ഡെസ്‌ക്‌ടോപ്പുകളിലെ സുരക്ഷാ പരിശോധനകൾ ഇപ്പോൾ സ്വയമേവ പ്രവർത്തിക്കുമെന്നും ക്രോമിൽ സൂക്ഷിച്ചിരിക്കുന്ന പാസ്സ്‌വേഡുകൾ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. ഇതോടെ കമ്പനികൾ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിക്കും ഗൂഗിൾ വിലങ്ങിട്ടു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന തേർഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം നിർത്തലാക്കി. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ചു.

Breaking Newsgoogle newsindiakerala newsKottarakkara കൊട്ടാരക്കരlatest malayalam newslatest newsMalayalam Latest News
5
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
20.11.2024 - 05:25:48
Privacy-Data & cookie usage: