Latest Malayalam News - മലയാളം വാർത്തകൾ

രണ്ട് ദിവസമായി ഇടിഞ്ഞ സ്വർണവില ഇന്ന് ഉയർന്നു

Gold prices, which have fallen for two days, rose today

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്നലെ ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്നാണ് ഇന്നത്തെ മുന്നേറ്റം. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

Leave A Reply

Your email address will not be published.