• Home
  • KERALA NEWS TODAY
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
KERALA NEWS TODAY

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

Kerala news
Email :18

സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. പവന് 280 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒരു പവൻ സ്വർണത്തിന്റെ വില 64,560 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 8,070 രൂപയായി. നാല് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീട് ചുരുങ്ങിയ ദിനങ്ങൾ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം ഒരു സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഓഹരി വിപണിയിലെ ചില ചലനങ്ങളും വിലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts