Latest Malayalam News - മലയാളം വാർത്തകൾ

വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

Gold broke the previous day's record and reached a new all-time record

കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. പശ്ചിമേഷ്യയിൽ സംഘർഷം കനത്തത് ഇന്ധനമാക്കിയാണ് സ്വർണക്കുതിപ്പ്. രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ പോയ വാരം വലിയ കുറവുണ്ടായിട്ടുണ്ട്. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു. നവംബറിൽ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

Leave A Reply

Your email address will not be published.