ENTERTAINMENT NEWS:മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച ആടുജീവിതം മുന്നേറുന്നത്. അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ നേടി കഴിഞ്ഞു.
ഇതോടെ ആർഡിഎക്സ്, മോഹൻലാലിന്റെ നേര്, മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകളുട കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. ഇനി അഞ്ച് സിനിമകളാണ് ആടുജീവിതത്തിന് മുകളിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് നിലവിൽ ഏറ്റവും അധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ. വരും ദവസങ്ങളിൽ ആടുജീവിതം ഈ ലിസ്റ്റിലെ ഏതൊക്കെ ചിത്രങ്ങളെ മറികടക്കുമെന്ന ആകാംഷയിലാണ് സിനിമാലോകം.ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.